Wednesday, 16 December 2015

ഒറ്റ വിഴുങ്ങലിന് ഇല്ലാതായിപ്പോകാൻ മോഹിച്ച്


വീശിയെറിഞ്ഞ വലയിൽ കുടുങ്ങിയ മീനാണ് ഞാൻ.
ഇപ്പോഴെനിക്ക് കൂട്ട് എന്റെ കണ്ണീരും നെടുനിശാസവും .
എന്നെ കരയിലേക്ക് എടുക്കുവോളം, ശ്വാസം നിലക്കുവോളം ,
ഞാനീ വരികൾ വെട്ടിയും തിരുത്തിയും എഴുതട്ടെ.
എനിക്കറിയാം കരയിലെത്തിയാൽ
എന്റെ മാംസവും, മുള്ളും,
അടിവയറ്റിലെ മിനുമിനുപ്പും പങ്കുവയ്ക്കപ്പെടുമെന്ന്.
അഗാധതയിൽ, ഞാനെന്റെ പ്രിയനായി-
കാത്തുവച്ച ഫലങ്ങൾ അപഹരിക്കപ്പെടുമെന്നും.
ഇപ്പോൾ ഞാൻ സമ്മതിക്കുന്നു
ആ വമ്പൻ സ്രാവിന്റെ വായിൽ-
കുടുങ്ങുന്നതായിരുന്നു ഇതിലും മെച്ചപ്പെട്ടത് എന്ന്
ഇല്ലാതാകുമ്പോൾ, ഭേദപ്പെട്ടതെന്തെങ്കിലും
ഞാൻ തിരഞ്ഞെടുത്തെന്ന് നാലാൾ പറഞ്ഞേനെ
അവനെന്നെ ഒറ്റ വിഴുങ്ങലിന് ഇല്ലതാക്കിയേനെ

No comments:

Post a Comment