ഫയലുകളിൽ എന്നും പ്രയോരിറ്റി സ്ലിപ്പുകൾ കാണാം
ഇവിടെ എനിക്ക് സ്വന്തം, ഏഴു മണിക്കൂർ മാത്രം
എഴുമണിക്കൂർ കഴിഞ്ഞാൽ
ഓരോ നിമിഷവും ഞാൻ അധികപ്പറ്റ്
എഴുമണിക്കൂർ -ഒമ്പതര -നാലര.
പഞ്ചിംഗ് മെഷിൻ ഒമ്പതരക്കും നാലരക്കും എന്നും എന്നെ കാക്കും
നാലര മണി ആയാൽ, പ്യൂണ്‍ വന്നു ചോദിക്കും
മാഡം പോകണ്ടേ, ജനലുകൾ അടക്കട്ടെ,
കമ്പ്യൂട്ടർ ഓഫ് ചെയ്യട്ടെ,
ലൈറ്റും ഫാനും എസിയും ഓഫ് ചെയ്യട്ടെ?
നാലരക്ക് എനിക്കു പോയേ പറ്റൂ.
ജീവനക്കാരെല്ലാം ഡിപാർച്ചർ കോളത്തിൽ -
ഒപ്പ് വച്ചേ പറ്റൂ
ഞാനൊരിക്കലും മുൻഗണന സ്ലിപ്പുകൾ എടുത്തു മാറ്റാറില്ല
ചിലർക്കെല്ലാം മുഷിവാണ് എന്തിനു പ്രയോരിറ്റി
എല്ലാരും ഒരുപോലല്ലേ
എന്നാൽ എനിക്ക് പറയാനുണ്ട് അല്ലെന്ന്
എല്ലാരും ഒരുപോലല്ല
ഭർത്താവ് മരിച്ച വിധവയുടെ പെൻഷൻ അപേക്ഷക്ക്
എന്റെ ശമ്പള അരിയറിനെക്കാൾ പ്രയോരിറ്റി ഉണ്ട്.
എന്നാൽ
ഒരു കാര്യത്തിൽ എനിക്ക് യാതൊരു ഉറപ്പും ഇല്ല
നാളെ ഇതെല്ലാം തീർക്കാൻ ഞാൻ വരുമെന്ന്

രാത്രിയുടെ മടിയിലേക്ക് ഞാനെന്നെ എടുത്തെറിയുമ്പോഴും
ഒരുറപ്പും ഇല്ലെനിക്ക്,
എന്നുമെന്നും പുലർച്ചെ ഞാൻ വെള്ളമൊഴിച്ചോമനിക്കുന്ന
എന്റെ പൂന്തോട്ടച്ചെടികളെ പിറ്റേന്ന് ഞാൻ കാണുമെന്ന്,
ഉറക്കത്തിൽ ഞാൻ കൊതിക്കുന്നത് നടക്കില്ലെന്ന്
ഒരുറപ്പും ഇല്ലെനിക്ക്,
എന്നുമെന്നും പുലർച്ചെ ഞാൻ വെള്ളമൊഴിച്ചോമനിക്കുന്ന
എന്റെ പൂന്തോട്ടച്ചെടികളെ പിറ്റേന്ന് ഞാൻ കാണുമെന്ന്,
ഉറക്കത്തിൽ ഞാൻ കൊതിക്കുന്നത് നടക്കില്ലെന്ന്
Good Thought :)
ReplyDelete