Tuesday, 1 March 2016

ഡെറ്റോൾ

പട്ടി കടിച്ച മുറിവ്
ഡെറ്റോളിട്ടു കഴുകി മരുന്ന്  വച്ചാൽ ഉണങ്ങും
എന്ന്   പറഞ്ഞ അമ്മ
പോയിട്ട് കാലമേറെയായില്ല
കടിക്കുന്ന പട്ടിയേയും
സ്നേഹത്തിന്റെ ഭാഷ പഠിപ്പിക്കണമെന്ന്
അമ്മ തന്നെയാണ് പറഞ്ഞത്.
മരണത്തിനേക്കാൾ മെച്ചപ്പെട്ടതൊന്നും
തോറ്റോടിപ്പോകുന്നവൾക്ക്
തരാനില്ല എന്ന് മോളിലുള്ളയാൾ
ഇടയ്ക്കിടെ ഓർമിപ്പിക്കുമ്പോൾ
പട്ടിയും, ഡെറ്റോളും,
അമ്മയും സ്നേഹവും
പരസ്പരം വച്ചു മാറുന്നു.


No comments:

Post a Comment