എന്നോട് പറഞ്ഞിട്ടുള്ളത്
എന്നുമെന്നുമിങ്ങനെ
നുറുങ്ങി ...
ചിതറിക്കഴിയാനാണ്
.
പ്രഭാതവും
, മദ്ധ്യാഹ്നവും, സന്ധ്യയും,
പലർക്കായി
പകുത്തുകൊടുത്ത്,
വെറും കൈയ്യോടെ , രാത്രിയിലേക്ക് മടങ്ങാൻ
.
പടിഞ്ഞാട്ട്
നോക്കുമ്പോൾ ,
ആതിര നക്ഷത്രം തീക്കട്ടപോലെ തിളങ്ങുന്നുണ്ടെങ്കിൽ,
ഉറപ്പിക്കാം
എന്റെ ജോലികൾ തീർന്നെന്ന് .
ഇനി അടിച്ചു നനച്ച കോട്ടണ്‍
സാരി പോലെ -
എന്നെ എനിക്ക് ആറാനിടാം.
ഇരുട്ടിൽ പുറത്ത്
പെരുമഴ പെയ്യുന്നിടത്ത്
കുടയുമായി
അവൻ നിൽപ്പുണ്ട്.
അടിച്ചു വീശുന്ന കാറ്റിൽ,
ആര്യവേപ്പിലകൾ
തുള്ളുന്നിടത്ത് ,
ക്ലേശിച്ച്
കുട നിവർത്തി അവനുണ്ട്
.
എനിക്കറിയാം,
ആ കുടക്കീഴിൽ എനിക്കിടമുണ്ടെന്ന് .
അത്താഴത്തിന്
ഒരുരുള ,
അവനെനിക്കായി
മാറ്റിവയ്ക്കുമെന്ന് .
തീക്ഷ്ണമായ
അവന്റെ ചൂടിൽ,
എന്റെ ചിതറിയ അസ്ഥികൾ ,
വിളക്കിയെടുക്കുമെന്ന്.
അങ്ങനെയങ്ങനെ,
പിറ്റേന്നത്തെ
പ്രഭാതത്തിനായി,
ഞാൻ എന്നെ വീണ്ടെടുക്കുമെന്നും.
No comments:
Post a Comment