പുഴ വിതുമ്പുന്നു, പാടം വിതുമ്പുന്നു,
പതിയെ എന്നുടെ കാലൊച്ച കേൾക്കവേ
,
അവരിരുവരും ചങ്ങാതിമാരല്ലോ
ചെറിയ പാവാട തുന്നിയ നാൾ
മുതൽ.
ഇവിടെ ഇപ്പോഴും മുന്താണിയില്ലാത്ത ,
പഴയ സാരിയായ് ചുങ്ങിച്ചുളുങ്ങിടും,
പഴയ പാടവും , പാവുട്ട പൂത്തൊരു-
പുതിയ പാടവും എന്നോട് ചോദിച്ചു.
പറയു ഞങ്ങടെ ഓമനയായ നീ
ഉലയിലൂതിയ
പോലതെന്തിങ്ങനെ ?
കരുതലോടെ നീ കാത്തിരിക്കുന്നുവോ
?
ഇനിയുമെത്രയോ
ചുറ്റിക മേട്ടങ്ങൾ ?
വരികൾ തേടുന്നു വാക്കുകൾ തേടുന്നു,
അലയുമെന്നുടെ
താന്തമാം മാനസം.
ഇനിയെനിക്കില്ല
സ്വച്ഛമാം ചിന്തകൾ,
ഇനിയെനിക്കില്ല
പൂവെണ്‍ നിലാവുകൾ.
ഇനിയൊരിക്കലും
ഞാനറിഞ്ഞീടില്ല
കരുതലുള്ളൊരു
ഹൃത്തിൻ മിടിപ്പുകൾ.
കരുണ തേടുന്നു കാനനം തേടുന്നു,
നിറനിലാവിനെ
തള്ളിക്കളഞ്ഞൊരാൾ.
അവനു നൽകുവാൻ ഒന്നുമില്ലെന്നുടെ,
മുഴുനിലാവിനെ
കീറിയെറിഞ്ഞവൻ.
കറകളഞ്ഞൊരു
ശുദ്ധമാം പ്രാണനെ,
ഇരുളിലൊറ്റയ്ക്കു
ചങ്ങലക്കിട്ടവൻ.
കഠിനജീവിതം
ഞാനിനിയെങ്ങനെ
കരിനിഴലിതിൽ
മുന്നോട്ട് നീക്കിടും.
ഇനിയുമെന്നോട്
ചോദിക്കയില്ല നീ
പഴയ പിന്നിയ പരമ്പരാ ഗാഥകൾ.
പുഴ പറയട്ടെ പാടം പറയട്ടെ
പഴയ ചങ്ങാതിതൻ നേരുകൾ !!
No comments:
Post a Comment