1999
ഇന്ദ്രപ്രസ്ഥം
,
അധികാരമുറങ്ങാത്ത
ജാഗ്രത്തായ ഓഫീസ്
മുറി
പുതിയതായി
വന്ന
മലയാളി പെണ്‍കുട്ടി-
മാഡം എക്സ്
നെറ്റിയിൽ
ചന്ദനക്കുറി,
മുടിയിൽ എണ്ണമയം
തൊട്ടടുത്ത
കസേരയിൽ
ഉത്തർപ്രദേശുകാരൻ
,
ബ്രാഹ്മണൻ
സഹപ്രവർത്തകൻ
മനോജ്കുമാർ
പാണ്ടെ.
ശ്രാവണത്തിലെ ഉത്സവം
രക്ഷാബന്ധൻ
രാഖി ബന്ധിച്ച മനോജ്കുമാർ പാണ്ടെ,
മധുരവുമായി
ഭാര്യ വീണ പാണ്ടെ
വായുവിലേക്ക്
ചോദ്യമെറിഞ്ഞു
വിദ്യാഭാസ്കർ
ചുഘ്,
സീനിയർ സഹപ്രവർത്തകൻ
യെ മാഡം
ദളിത് തോ
നഹി
ബ്രാഹ്മിണ്‍
ഭി നഹി,
ഫിർ യെ ക്യാ
ഹൈ ?
കമ്മ്യൂണിസ്റ്റുകാരന്റെ
മകൾ
മാഡം എക്സ് -ഹിന്ദി പഠിച്ചവൾ
ബ്രെഹ്ടിനെയും
നെരുദയെയും
വായിച്ചവൾ
കോളേജ് കാമ്പസിൽ,
കവിതകൾ പാടിനടന്നവൾ
സ്വയം ചോദിച്ചു
ഞാൻ ആര്
ദളിതോ? ബ്രാഹ്മിണോ ?
നോർത്ത് ബ്ലോക്കിലെ
ത്രിവർണ്ണ
കൊടി നോക്കി
കൈയ്യിലെ രാഖി നോക്കി
മെല്ലെ പറഞ്ഞു,
സാബ്ജി, മേം ഏക്
ലഡ്കി ഹും
എനിക്ക് ജാതി പെണ്‍ജാതി
ഞാൻ വശങ്ങളിലൂടെ
നടക്കുവോൾ.
രാഖി ഇല്ലെങ്കിൽ ഞാൻ തീറ്റപ്പണ്ടം
അല്ലെങ്കിൽ
ഞാൻ പെങ്ങൾ.
No comments:
Post a Comment