Saturday, 26 September 2015

പൊട്ടും പൊടിയും പെറുക്കിയവൾ


ഇന്നലത്തെ പൌർണമിയുടെ 
ബാക്കി വന്ന നിലാവ് 
ഇന്ന് കുറച്ച് എനിക്കും കിട്ടി 
സാധാരണ നല്ലതൊന്നും എനിക്ക് 

കിട്ടാറില്ല.
 
പൊട്ടിപ്പൊളിഞ്ഞതും
പഴയതുമായ സാധനങ്ങൾ ആണ്
എന്റെ ബാഗിൽ ഉള്ളത്,
എനിക്കത് കൊണ്ട് കഴിഞ്ഞു കൂടിയേ പറ്റൂ..
പക്ഷേ, ഇന്ന്, 


ഈ ടെറസ്സിൽ വീണു
കിടക്കുന്ന ബാക്കി വന്ന നിലാവ്,
എനിക്കാണെന്ന് ഉള്ള് പറയുന്നു,
എനിക്ക് കുറച്ച് അന്ധവിശ്വാസം ഉണ്ട്
നിലാവ് കൊണ്ടു വന്നത്
ഭാഗ്യത്തിന്റെ, “കൂട” ആണെന്ന്.

No comments:

Post a Comment