എന്താന്നറിയില്ല, ഇരിക്കുമ്പോൾ, തോന്നും,
നെഹ്രുപാർക്കിലെ, ഇരുമ്പൂഞ്ഞാലിൽ ആണെന്ന്.
നിൽക്കുമ്പോ തോന്നും, ഓണക്കാലത്ത് ,
മാവിൽ കെട്ടിയ മടലൂഞ്ഞാലിൽ നിൽക്കയാണെന്ന് ,
ചുറ്റും കൈകൊട്ടി ആർത്ത് കൂട്ടരും കൂടെയുണ്ടെന്ന്.
കിടക്കുമ്പോൾ ആണ് ഏറ്റവും രസം ,
അമ്മൂമ്മയുടെ പഴയ ആട്ടുകട്ടിലിൽ ,
മച്ചിലെ രസഗോളക നോക്കി ഒരു കിടപ്പുണ്ട്
മെല്ലെ ആടി, ഇരുമ്പ് കൊളുത്തിന്റെ
"കറ കറ " ശബ്ദത്തിനൊപ്പം
എന്നാ നടക്കാന്ന് വച്ചാ, ഓരോ അടിയിലും
ഓരോ ഊഞ്ഞാൽ താളം ,
കാൽ വഴുതി വഴുതി പോകയാണ്
പഴയ ഒരു ഈണത്തിനൊപ്പം,
ഓമനത്തിങ്കൾ കിടാവ് ആണെന്ന് തോന്നുന്നു,
ചുറ്റും, കണ്ണീർക്കടലാവാൻ ഇനി എന്ത് വേണം ?
No comments:
Post a Comment