Saturday, 26 September 2015

പണ്ട് ഞാൻ കുട്ടി ആയിരുന്നപ്പോൾ

പണ്ട് ഞാൻ കുട്ടി ആയിരുന്നപ്പോൾ, 
അച്ഛന്റെ തോളത്തു കേറി- 
അമ്മയുടെ മുല കുടിക്കുമായിരുന്നു. 
ഇരുട്ടത്ത് ചോറുണ്ട് വെളിച്ചത്ത് ഉറങ്ങുമായിരുന്നു.
ഇടനാഴിയിലെ ഇരുട്ടിൽ വവ്വാലുകളെ ഓടിക്കുമായിരുന്നു,
ആ സീല്ക്കാരം കൈയ്യിലൊളിപ്പിച്ച്,
അനിയത്തിക്ക് മുദ്രകൾ കാട്ടിക്കൊടുക്കുമായിരുന്നു.
കൂമ്പാള കോട്ടി വെള്ളം കോരി നിലത്തൊഴിച്ച്,
മണ്ണതെടുക്കുന്നത് കണ്ട്, അന്തം വിട്ട്,
തിരിച്ച് വിളിക്കുമായിരുന്നു.
കവുങ്ങുകളുടെ തുള്ളാട്ടം കണ്ട് മതി മറന്ന്,
കാറ്റിനോടൊത്ത് ചാഞ്ചാടി,
ഒരു തവണ കൊക്കരണിയിൽ താണുപോയിരുന്നു.
ആമകളും,കുഞ്ഞുങ്ങളും, വേശുവും കൂടി,
എന്നെ പുറത്തെടുക്കും വരെ,
ഞാനവിടെ കിടന്ന് കവുങ്ങുകളുടെ
തുള്ളാട്ടം കണ്ടു രസിച്ചിരുന്നു,
കാശിത്തുമ്പ പൂവട്ടിയിൽ ചിരിക്കുന്നത് കണ്ട്,
കൊതി മൂത്ത്,
അപ്പു ആശാരിയുടെ കടിക്കുന്ന പട്ടിയെ മറന്ന്, 

വേലിചാടിപ്പോയത്,
ഫ്രോക്ക് കീറി തുട മുറിഞ്ഞത്,
ഉറുമ്പും കൂട്ടിൽ കാല് പെട്ട്,
ചാടിത്തുള്ളി തിരിച്ചു പോന്നത് 

ഞാൻ കുട്ടിയായിരുന്നപ്പോളാണ്.

No comments:

Post a Comment