Saturday, 26 September 2015

എന്റെ ചെരിപ്പന്വേഷണ പരീക്ഷണങ്ങൾ

എന്റെ ചെരിപ്പന്വേഷണ പരീക്ഷണങ്ങൾ
സ്ഥിരം ട്രെയിൻ യാത്ര ആയതു കൊണ്ട് എപ്പോഴും back strap ഉള്ള ചെരുപ്പുകൾ മാത്രം ഞാൻ ഉപയോഗിച്ചു ബാറ്റ/ സിൽകോണ്/ വുഡ്ലാൻഡ് , back strap സ്റ്റൈലൻ ചെരുപ്പുകൾ ആണ് ഉപയോഗിച്ചിരുന്നത്. നല്ല മൃദുലമായ എന്നാൽ ഉറപ്പുള്ള ചന്തമുള്ള ചെരിപ്പുകൾ, നല്കുന്ന വിലയുടെ ഗുണമുള്ളവ. എന്നാൽ ഈയിടെ എനിക്ക് എന്റെ പാദങ്ങളെ അവയിൽ നിന്ന് സ്വതന്ത്രമാക്കണമെന്ന് തോന്നി.. 

   തൃശൂർ ഹൈറോഡിലുള്ള ഹോൾ സെയിൽ കടകളിൽ നിന്ന് ഞാൻ രണ്ടു വാറുള്ള പിൻ വള്ളികൾ ഇല്ലാത്ത സാധാരണ ചെരുപ്പുകൾ വാങ്ങി. ഒന്ന് പൊട്ടിയപ്പോൾ മറ്റൊന്ന് അങ്ങിനെ, ഓഫീസ് ആവശ്യത്തിന് മദ്രാസിൽ പോയപ്പോൾ, അത്യാവശ്യം ഷോപ്പിംഗ് നടത്തി ടി നഗറിൽ ഷോപ്പിങ്ങിന്റെ തിരക്കിനിടയിൽ ചെരുപ്പ് പിന്നെയും കേടായി. ടി നഗറിൽ നിന്ന് 100 രൂപ ചെരുപ്പ് ഒന്ന് വാങ്ങി, നാട്ടിലോട്ടു വന്നു. രണ്ടു ദിവസത്തിനുള്ളിൽ ട്രെയിൻ യാത്രക്കിടെ അതും പൊട്ടി. എഴുമാസത്തിനുള്ളിൽ ആറ് ചെരുപ്പുകൾ. പക്ഷേ പുതിയതൊന്ന് ഇനിയും വാങ്ങേണ്ടതുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ടൌണിലേക്ക് ഓട്ടോയിൽ വരുമ്പോ ഒരാൾ വിളിച്ചു, , നീ എവിടെയാന്നു? ഞാൻ നടുവിലാൽ ഉണ്ടെന്നു പറഞ്ഞപ്പോ എന്നാ നീ ചെരുപ്പ് രാഗത്തിന്റെ അപ്പുറത്ത് പ്രിയ ഫുട് വെയർ ഉണ്ട് അവിടന്ന് വാങ്ങൂ എന്ന് പറഞ്ഞു,, പക്ഷെ, ഞാൻ മടിച്ചി, നടന്നു തുടങ്ങിയപ്പോൾ തന്നെ അടുത്ത് കണ്ട ചെരുപ്പ് കടയിൽ കയറി, രാഗത്തിന്ടവിടെക്ക് ഇനിയും പോണ്ടെന്നു വച്ചിട്ട്, (പറഞ്ഞാൽ കേൾക്കില്ലല്ലോ) മറ്റൊന്ന് വാങ്ങി. അത് നല്ല സ്റ്റൈൽ ഉണ്ടെന്നു എല്ലാരും…….. എന്റെ ട്രെയിൻ സഹയാത്രികരെല്ലാം കയ്യടിച്ചു പാസാക്കി. അതിനും ബന്ധനത്തിനുള്ള പിൻ വള്ളികൾ ഇല്ലായിരുന്നു. ഞാൻ സ്റ്റൈലിൽ നടന്നു. ഇന്ന് ഓഫീസിന്നു ഇറങ്ങിയപ്പോ ദാ വീണ്ടും ചെരുപ്പ് പൊട്ടി. എനിക്ക് ;സ്വാതന്ത്ര്യത്തിനുള്ള സ്കോപ്പ് ഇല്ലെന്നു തോന്നുന്നു, ഇനി പിൻ വള്ളികൾ ഉള്ള ചെരുപ്പ് വാങ്ങണം. ഏഴാമത്തേത്. എന്റെ കാൽപ്പാദങ്ങളെ സുരക്ഷിതമാക്കേണ്ടതുണ്ട്... എനിക്ക് സ്വാതന്ത്ര്യം വേണ്ട

No comments:

Post a Comment